25 ഏപ്രിൽ 2013

'താരങ്ങള്‍' പുല്ലൂരാംപാറയുടെ മണ്ണിലിറങ്ങിയപ്പോള്‍ ..............

                                           മമ്മൂട്ടി ലൊക്കേഷനിലെത്തിയപ്പോള്‍
    
         പുല്ലൂരാംപാറയ്ക്കിന്ന് ഉല്‍സവത്തിന്റെ പ്രതീതിയായിരുന്നു വലിയ സ്ക്രീനില്‍ കണ്ടു കൊണ്ടിരുന്ന സിനിമയിലെ താരങ്ങളെ നേരിട്ട് കാണുവാന്‍ കിട്ടിയ അവസരം ആരും പാഴാക്കിയില്ല അറിഞ്ഞവര്‍ അറിഞ്ഞവര്‍   മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ' കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ  ' ലൊക്കേഷനായ പുല്ലൂരാംപാറ യു.പി. സ്കൂളിലേക്ക് എത്തിച്ചേര്‍ന്നു. പുബ്ലിസിറ്റി കൊടുക്കാത്തതു കൊണ്ടാണെന്നു തോന്നുന്നു രാവിലെ വലിയ ആള്‍ത്തിരക്ക് കണ്ടില്ല. ആദ്യം നെടുമുടി വേണു, ടിനി ടോം, മീരാ നന്ദന്‍, തെസ്നിഖാന്‍,  ശങ്കര്‍ രാമക്യഷ്ണന്‍ (സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍ ഫെയിം), ശേഖര്‍ (ഡാ തടിയാ ഫെയിം) എന്നിവരാണ് എത്തിച്ചേര്‍ന്നത്. എകദേശം പത്തരയോടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ലൊക്കേഷനിലേക്കെത്തിച്ചേര്‍ന്നു കൂടെ നന്ദുവും. പിന്നീട് ബാലചന്ദ്രമേനോനും എത്തിച്ചേര്‍ന്നു.

                                 സംവിധായകന്‍ രഞ്ജിത്തും ക്യാമറാമാന്‍ മധു നീലകണ്ഠനും
        മമ്മൂട്ടിയെ കാണാനാണ് വലിയ തിരക്കുണ്ടായത് വെള്ള ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ ലൊക്കേഷനിലെത്തിയ മമ്മൂട്ടി അവിടെ വെച്ചു തന്നെ പ്രാതല്‍ കഴിക്കുകയും,  പന്ത്രണ്ടര വരെ ലൊക്കേഷന്‍ മേക്കപ് റൂമില്‍ ചിലവഴിക്കുകയും  ചെയ്ത ശേഷം തുടര്‍ന്ന് വിശ്രമിക്കാനായി സ്കൂള്‍ കോമ്പൌണ്ടിലുള്ള കാരവാനിലേക്കു മടങ്ങുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ മമ്മൂട്ടിയുടെ ഒറ്റ സീന്‍ പോലും ഇന്ന് എടുക്കാനായില്ല. അതു കൊണ്ടു തന്നെ മമ്മൂട്ടി കാരവാനിലായിരുന്നു മുഴുവന്‍ സമയവും ചിലവഴിച്ചത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും തിരിച്ചു പോകുവാനും കാരവാനു പുറത്തിറങ്ങുന്നതും കാത്ത് നിരവധി ആരാധകരാണ് കാത്തു നിന്നത്.

                                                                             ടിനി ടോം
     താരങ്ങള്‍ നിരവധിപ്പേര്‍ വന്നെങ്കിലും  നെടി വേണുവിന്റെ തോമസ് മാസ്റ്റര്‍ , ബാലചന്ദ്ര മേനോന്റെ പള്ളീലച്ചന്‍, ടിനി ടോമിന്റെ വീഡിയോ ഗ്രാഫര്‍, മീരാ നന്ദന്‍, തെസ്നി ഖാന്‍ തുടങ്ങിയവരുടെ ടീച്ചര്‍ വേഷങ്ങള്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മാത്രമാണ് അഭിനയ രംഗത്തുണ്ടായിരുന്നത്. ടിനി ടോം ഷൂട്ടിം ഗിനിടയില്‍ കുട്ടികളുമായി തമാശ പറയുവാന്‍ സമയം കണ്ടെത്തി. താരങ്ങള്‍ ക്ക് യു.പി സ്കൂള്‍ കെട്ടിടത്തിനുള്ളിലാണ്. വിശ്രമം ഒരുക്കിയത്.  രാവിലെ മുതല്‍ വൈകുന്നേരം ആറു മണീ വരെ ഇവരെല്ലാവരും തന്നെ ലോക്കേഷനിലുണ്ടായിരുന്നു . ആദ്യം മടങ്ങിയത് നെടുമുടി വേണുവായിരുന്നു തുടര്‍ ന്ന് മമ്മൂട്ടിയും മറ്റുള്ളവരും. മമ്മൂട്ടി തിരിച്ചു പോകുന്നതും കാത്ത് നിന്നവര്‍  അദ്ദേഹം കാരവാനു പുറത്തിറങ്ങി ലാന്‍ഡ് ക്രൂയിസറില്‍ കയറിയപ്പോള്‍  ആവേശത്തിലായി. 

                                                                ബാലചന്ദ്ര മേനോന്‍

   മമ്മൂട്ടിയുടെ അഭിനയം കാണുവാനായിരുന്നു ആളുകളെല്ലാം തന്നെ വൈകുന്നേരം വരെ പൊരി വെയിലത്തും  കാത്തു നിന്നത് അദ്ദേഹത്തിന്റെ സീന്‍ വരുന്ന വടം വലി മത്സരം സമയ പരിമിതി മൂലം  ചിത്രീകരിക്കാന്‍ സാധിക്കാത്തത് കൂടി നിന്നവര്‍ ക്കെല്ലാം വലിയ നിരാശയാണുണ്ടാക്കിയത്.

                                   നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍ , മീരാ നന്ദന്‍

                              ശങ്കര്‍ രാമക്യഷ്ണന്‍ (സ്പിരിറ്റ്, ബാവുട്ടിയുടെ നാമത്തില്‍ ഫെയിം)

                                                             നന്ദു, ശങ്കര്‍ രാമക്യഷ്ണന്‍,രഞ്ജിത്ത്
                                                                   തെസ്നിഖാന്‍
                                                                മമ്മൂട്ടിയുടെ കാരവന്‍