വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ സംഗമം ബഥാനിയാ റിന്യുവല്‍ സെന്ററില്‍ വെച്ചു നടന്നു. കോഴിക്കോട് - മലപ്പുറം ജില്ലകളില്‍ നിന്നായി രണ്ടായിരത്തിലധികം മതാധ്യാപകര്‍ പങ്കെടുത്ത സംഗമം കെ.സി.ബി.സി. പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ച സംഗമത്തില്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി, രൂപതാ ഡയറക്ടര്‍ ഫാ.ജോണ്സണ് പാഴുക്കുന്നേല്, ഷാജി കണ്ടത്തില്‍, ജേക്കബ് ഇരുമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ.അലക്സാണ്ടര്‍ കുരീക്കാട്ടില്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്കി. മതാധ്യാപന രംഗത്ത് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നവരെയും .വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടിയവരെയും ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
കടപ്പാട് : മലയാള മനോരമ ദിനപത്രം