31 മേയ് 2013

കനത്ത മഴ: മലയോര മേഖല ഉരുള്‍ പൊട്ടല്‍ ഭീതിയില്‍.

                               പുന്നക്കല്‍ മഞ്ഞപ്പൊയില്‍ പാലത്തില്‍ നിന്നുള്ള ദ്യശ്യം
      കഴിഞ്ഞ മഴക്കാലത്തെ ഉരുള്‍പൊട്ടലിനെ ഓര്‍മിപ്പിച്ചു കൊണ്ട് പുല്ലൂരാംപാറ ഉള്‍ പ്പെടുന്ന മലയോര മേഖലയില്‍ അതിശക്തമായ മഴ. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ആരംഭിച്ച മഴ ഇന്ന് ഉച്ചയോടു കൂടി ശക്തിപ്രാപിക്കുകയായിരുന്നു. ഇരവഞ്ഞിപ്പുഴയിലും പൊയിലിങ്ങാപ്പുഴയിലും (ഇരുമ്പകം പുഴ)മഴവെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടി പുന്നക്കല്‍ ഭാഗത്ത് പൊയിലിങ്ങാപ്പുഴയില്‍ കഴിഞ്ഞ ഉരുള്‍പൊട്ടല്‍ കാലത്ത് ദ്യശ്യമായ രീതിയില്‍, അതിശക്തമായ മഴവെള്ളപ്പാച്ചിലുണ്ടായി. മലയോര മേഖലയില്‍ കനത്ത മഴ തുടരുമ്പോള്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് വെയില്‍ ദ്യശ്യമായിരുന്നു. (ഉരുള്‍പൊട്ടല്‍ കാലത്തും ഇതേ രീതിയില്‍ മലയോര മേഖലയില്‍ കനത്ത മഴയും മുക്കം തൊട്ട് തീരപ്രദേശം വരെയും  വെയിലും എന്നതായിരുന്നു സ്ഥിതി) മലയോര മേഖലയിലെ എല്ലാ പ്രദേശങ്ങളിലും ചെറിയ ഇടിമിന്നലോടു കൂടി ഇപ്പോഴും അതിശക്തമായ രീതിയിലാണ്  മഴ തുടരുന്നത്.

                             പൊന്നാങ്കയം ഭാഗത്ത് ഇന്ന് വൈകുന്നേരം വെള്ളം ഉയര്‍ന്നപ്പോള്‍ 
                                   പുല്ലൂരാംപാറ ബഥാനിയ മഴയില്‍ മുങ്ങിയപ്പോള്‍