04 മേയ് 2013

റവ.ഫാ.ബെന്നി മുണ്ടനാട്ട് ബഥാനിയ റിന്യുവല്‍ സെന്ററിന്റെ പുതിയ ഡയറക്ടര്‍.

             താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യുവല്‍ സെന്ററിന് ഇനി പുതിയ ഡയറക്ടര്‍. പ്രഗ്ത്ഭ ധ്യാനഗുരുവും,  ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജറുമായ റവ. ഫാ ബെന്നി മുണ്ടനാട്ട്  മെയ്  11 മുതല്‍ ബഥാനിയായുടെ ഡയറക്ടറായി ചുമതലയേറ്റെടുക്കും.    കൂരാച്ചുണ്ട് സ്വദേശിയാണ്, 1996-97 കാലഘട്ടത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിലെ അസ്സിസ്റ്റന്റ് വികാരിയായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം, തുടര്‍ന്ന് നിരവധി ഇടവകകളില്‍ വികാരിയായും അസ്സിസ്റ്റന്റ് വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


         അന്നേ ദിവസം ബഥാനിയായുടെ അസ്സിസ്റ്റന്റ്  ഡയറക്ടറായി ഫാ. ജോസഫ് (അരുണ്‍) വടക്കേല്‍ സ്ഥാനമേല്ക്കും. കോഴിക്കോട് വാളൂക്ക് സെന്റ് മേരീസ് പള്ളി വികാരിയാണ് അദ്ദേഹം. നിലവില്‍ ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടറായ റവ. ഡോ.ജെയിംസ് കിളിയനാനി തലശ്ശേരി മേജര്‍ സെമിനാരിയിലേക്കും, അസ്സിസ്റ്റന്റ് ഡയറക്ടറായ റവ.ഫാ.മാത്യൂസ് (മാറ്റസ്) കോരങ്കോട്ട് മലപ്പുറം ജില്ലയിലെ കല്‍ക്കുണ്ട് ഇടവക വികാരിയായുമാണ് സ്ഥലം മാറി പോകുന്നത്.