03 മേയ് 2013

വാഹനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ അറിയേണ്ടതെല്ലാം ഒരു വെബ്സൈറ്റില്‍.

 

        നമ്മുടെ നാട്ടില്‍ ഇന്ന് വാഹനങ്ങള്‍ പെരുകി കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ആളുകള്‍ക്ക് വരെ പ്രാപ്തമായ രീതിയില്‍ വിലകള്‍ കുറഞ്ഞതും അതു പോലെ തന്നെ നാണ്യപ്പെരുപ്പത്തിനനുസരിച്ച് വിലകള്‍ വര്‍ദ്ധിക്കാത്തതും, ആളുകളുടെ സാമ്പത്തിക ശേഷി ഉയര്‍ന്നതും  വാഹനങ്ങള്‍ നമ്മുടെ നിരത്തുകളെ നിറയ്ക്കാന്‍ കാരണമായി. ഗ്രാമങ്ങളില്‍ പോലും ഇന്ന് ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. ധാരാളം ആളുകള്‍ പഴയതു മാറ്റി പുതിയ മോഡലുകള്‍ തിരഞ്ഞെടുക്കുന്നു. ഇരുചക്ര വാഹനങ്ങളുള്ളവര്‍ നാലു ചക്ര വാഹനങ്ങളിലേക്ക് മാറുന്നു. ഇങ്ങനെ വാഹന വിപണി സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍  ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അറിയേണ്ട കാര്യങ്ങളെല്ലാം തന്നെ മലയാളത്തില്‍ ഒരു വെബ്സൈറ്റ് രൂപത്തില്‍ ഇന്ന് ലഭ്യമാണ്. ഈ വെബ്സൈറ്റ് ഇന്ന്  വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ്. ' ഓട്ടോ ബീറ്റ്സ്  ' എന്ന പേരുള്ള ഈ വെബ്സൈറ്റ് എല്ലാത്തരം വാഹനങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാര്‍ /ബൈക്ക്  സെലക്ടര്‍ ടൂള്‍, വിവിധ വാഹനങ്ങളുടെ വിലയിരുത്തലുകള്‍,  വിലവിവരങ്ങള്‍, താരതമ്യപ്പെടുത്തല്‍, മൈലേജ് ഗൈഡ്, ഡീലര്‍ഷിപ്പ്, EMI കാല്‍ക്കുലേറ്റര്‍, സാങ്കേതിക വിവരങ്ങള്‍, ഡ്രൈവിംഗ് ടിപ്സ്, ട്രാഫിക് റൂളുകള്‍, ലൈസന്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഡ്രൈവിംഗ് ടിപ്സുകള്‍,  ഫോമുകള്‍, വാഹന ഇന്‍ഷുറന്‍സ്, യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സാങ്കേതിക വിവരങ്ങള്‍  എല്ലാം തന്നെ ഈ വെബ്സൈറ്റില്‍  ലഭ്യമാണ്. കൂടാതെ വായനക്കാര്‍ക്ക് അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇനി വാഹനം വാങ്ങാന്‍ പോകും മുന്‍പ് ഈ വെബ്സൈറ്റ് ഒന്നു സന്ദര്‍ശിച്ചു നോക്കൂ നിങ്ങള്‍ക്ക് ഉപകാരപ്പെടും. 

ഓട്ടോ ബീറ്റ്സ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാള മനോരമ ഫാസ്റ്റ് ട്രാക്ക് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 
മാത്യുഭൂമി mb4 Wheels സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.