പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ ട്സ് അക്കാദമിക്ക് സായ് സബ് സെന്റര്‍ പദവി ലഭിക്കും. അക്കാദമിയുടെ പരിശീലന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച അപോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ സ്കൂള്‍ മീറ്റുകളില്‍ മെഡല്‍ നേടിയ തെരേസ ജോസഫ്, വിനിജ വിജയന്‍ എന്നിവര്‍ക്ക് സായ് സെന്ററുകളില്‍ ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും മെയ് ഏഴിന് പുലിക്കയത്തെ മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ജിജി തോംസണ്‍ അറിയിച്ചു.
ഐ.എന്‍.സി.പി. ഡയറക്ടര്‍ ഡോ. കിഷോര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. വര്‍ഗീസ് എന്നിവരും ജിജി തോംസണൊപ്പം ഉണ്ടായിരുന്നു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ്, ടി.എം. ജോസഫ്, ടോമി ചെറിയാന്‍, ടി.ടി. ജോസഫ്, പി.ടി. അഗസ്റ്റിന്‍, ജോണ്‍സണ്‍ പുളിമൂട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.