പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള സമ്മര്‍ കോച്ചിംഗ് ക്യാമ്പ് പുരോഗമിക്കുന്നു. അക്കാദമിയുടെ പരിശീലകരായ ടോമി ചെറിയാന്‍, സത്യന്‍, ജോസഫ് എന്നിവരാണ്. കോച്ചിംഗിന് നേത്യത്വം നല്കുന്നത്. രാവിലെ ആറു മണി മുതല്‍ ഒന്‍പതു വരെ നടക്കുന്ന കോച്ചിംഗ് ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.