ദൈവസ്നേഹ സന്ദേശം ഉള്‍ക്കൊള്ളുന്ന ഗാനങ്ങളുമായി 'സാന്ദ്ര സ്നേഹം' എന്ന സംഗീത ആല്‍ബത്തിലൂടെ മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഫാ.ലിജേഷ് പനക്കവയലില്‍ (MST). പുല്ലൂരാംപാറ സ്വദേശിയായ ഫാ.ലിജേഷ് മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള കൊടോളി പള്ളി വികാരിയായായി സേവനമനുഷ്ഠിച്ചു വരികയാണ്. ദൈവസ്നേഹത്തെ വര്‍ണ്ണിച്ചു കൊണ്ടുള്ള ഈ ഗാനസമാഹാരം പ്രധാനമായും ദിവ്യബലിക്കിടയില്‍ ആലപിക്കാനുദ്ദേശിച്ചു കൊണ്ടു തയാറാക്കിയിട്ടുള്ളതാണ്. കൂടാതെ ആരാധനയ്ക്കും ബൈബിളടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഫോക് ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവയ്ക്കുള്ള ഗാനങ്ങളും ഈ സംഗീത ആല്‍ബത്തിലുണ്ട്.
പതിനഞ്ചോളം ഗാനങ്ങളാണ് ഈ സംഗീത ആല്‍ബത്തിലുള്ളത് ഇതില്‍ പത്തോളം ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ.ലിജേഷാണ്. കൂടാതെ ഫാ.അശോക് കൊല്ലംകുടി (MST), ഫാ.ഷൈജു കാട്ടയത്ത്, ജേക്കബ് കൊരട്ടി, ജോസഫ് മാത്യു പടിഞ്ഞാറത്തറ, ആന്റോ തേവലക്കാട്ട് എന്നിവരും ഈ സംഗീത ആല്‍ബത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കാളികളാണ്. മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസ്, കെസ്റ്റര്‍, ബിജു നാരായണന്‍, വില്‍സണ്‍ പിറവം, നാരായണ്‍ ക്യഷ്ണ, ഫ്രാങ്ക്ളിന്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം അമ്യത സുരേഷ്, ഇന്‍ഡ്യന്‍ വോയിസ് ഫെയിം സെലിന്‍ ജോസ് എന്നിവരാണ് ഈ സംഗീത ആല്‍ബത്തിനായി ആലാപനം ചെയ്തിട്ടുള്ളത്.
പുല്ലൂരാംപാറ പനക്കവയലില്‍ പി.റ്റി. ജോസഫ്-ലിസമ്മ ദമ്പതികളുടെ മൂത്തമകനായ ഫാ. ലിജേഷ് പത്താം ക്ലാസ് പാസ്സായ ശേഷം MST (St.Thomas Missionary society) വേണ്ടി സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ഭരണങ്ങാനത്തെ മേലമ്പാറ സെമിനാരിയിലും, പിന്നീട് മൈസൂരിലും, ഉജ്ജൈയിനിലുമായി സെമിനാരി പഠനം പൂര്‍ത്തിയാക്കി. 2010 ല്‍ താമരശ്ശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നിന്നു വൈദിക പട്ടം സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് കല്യാണ്‍ രൂപതയില്‍ സാങ്ളി മിഷനു കീഴില്‍ തന്റെ പൌരോഹിത്യ ജീവിതം ആരംഭിക്കുകയും ചെയ്തു.
'സാന്ദ്ര സ്നേഹം' സൌണ്ട് ക്ലൌഡിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം
ഫാ.ലിജേഷ് പനക്കവയലില്‍ സംഗീതം പകര്‍ന്ന ഒരു മറാത്തി ഭക്തിഗാനം
ചെറുപ്പകാലം മുതല്‍ സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്ന ഫാ.ലിജേഷിന് അക്കാലത്ത് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സെമിനാരി പഠന കാലത്ത് അദ്ദേഹത്തിന്റെ സംഗീത വാസന മനസ്സിലാക്കിയ മേലധികാരികള്‍ പ്രോത്സാഹനം നല്കുകയുണ്ടായി. സെമിനാരിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സംഗീത മേഖലയില്‍ ആവോളം പിന്തുണ കിട്ടിയ അദ്ദേഹത്തിന്റെ ആദ്യ സംരംഭമായി 2005 ല്‍ ' ദിവ്യധാര ' എന്ന പേരില്‍ ഒരു ഹിന്ദി ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുകയുണ്ടായി. തുടര്‍ന്ന് ഹിന്ദിയിലും, മറാത്തിയിലുമായി നിരവധി സംഗീത ആല്‍ബങ്ങള്‍ തയാറാക്കി. 'സാന്ദ്രസ്നേഹം' എന്ന പേരില്‍ ഇപ്പോള്‍ തയാറാക്കിയിട്ടുള്ള സംഗീത ആല്‍ബം ഫാ. ലിജേഷിന്റെ അഞ്ചാമത്തെ ഭക്തിഗാന ആല്‍ബവും, മാത്യഭാഷയില്‍ ആദ്യത്തേതുമാണ്. ഈ ആല്‍ബം അനോന ക്രിയേഷന്‍സിന്റെ ബാനറില്‍ മെയ് മാസം 28ന് ഔദ്യോഗികമായി പുറത്തിറങ്ങും.
സാന്ദ്രസ്നേഹത്തിന്റെ യുട്യൂബ് ട്രെയിലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഫാ. ലിജേഷ് പനക്കവയലില്‍ സംഗീതം പകര്‍ന്നിട്ടുള്ള ആല്‍ബങ്ങള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്