ഫെഡറല്‍ ബാങ്കിന്റെ പുതിയ വെബ്സൈറ്റ് പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ഫെയ്സ് ബുക്ക് പേജ് ഉപയോഗിച്ച് നടത്തിയ Refer-n-Win ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്ത ഈ ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്ക് ബാങ്ക് വക സമ്മാനം ലഭിക്കുകയുണ്ടായി. 2013 ഏപ്രില്‍ 9 മുതല്‍ 20 വരെയാണ് മത്സരം നടന്നത്. തുടക്കത്തില്‍ ഈ മത്സരത്തിന്റെ വിശ്വാസ്യതയില്‍ ആളുകള്‍ക്ക് സംശയം തോന്നിയിരുന്നെങ്കിലും മറുനാടന്‍ മലയാളി തുടങ്ങി വെബ്സൈറ്റുകള്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെ കൂടുതല്‍ ആളുകള്‍ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു. ബാങ്കിന്റെ പുതിയ വെബ്സൈറ്റില്‍ പ്രവേശിച്ച് ഇമെയില്‍ അഡ്രസ്സ് ഉപയോഗിച്ച് രജിസ്റ്റ്രേഷന്‍ നടത്തിയ ശേഷം ലഭിക്കുന്ന ലിങ്ക് ഓരോരുത്തരുടെയും ഫെയ്സുക്ക് അക്കൌണ്ടുകള്‍ വഴി ഷെയര്‍ ചെയ്ത് കൂടുതല്‍ ആളൂകളിലേക്കെത്തിച്ചവര്‍ക്കാണ് സമ്മാനങ്ങള്‍ നല്കിയിട്ടുള്ളത്.
സമ്മാനമായി അയച്ചു തന്നിരിക്കുന്നത് ഫെഡറല്‍ ബാങ്കിന്റെ ലോഗോ പതിച്ച ഒരു പാര്‍ക്കര്‍ പേനയാണ്. ഇമെയില്‍ വഴിയാണ് സമ്മാനം ലഭിച്ചതായി അറിയിച്ചത്. തുടര്‍ന്ന് തപാല്‍ വഴി സമ്മാനം വീട്ടിലെത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ ആളുകളിലേക്കെത്തിച്ചേരാനും അതോടൊപ്പം തങ്ങളുടെ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താനുമുള്ള ആധുനിക മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന ഈ Refer-n-Win മത്സരം ഫെഡറല്‍ ബാങ്കിന് നേട്ടമായിട്ടുണ്ടെന്നു വേണം കരുതാന്‍.