എന്‍. കെ. ഹരികുമാര്‍ |
തിരുവമ്പാടിക്കാര്‍ക്ക് അഭിമാനിക്കാന്‍ ഒരു അവാര്‍ഡ് കൂടി. ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരമാണ് തിരുവമ്പാടി ക്യഷിഭവനിലെ ക്യഷി അസ്സിസ്റ്റന്റായ എന്‍. കെ. ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത്. കഠിനാദ്ധ്വാനവും പരിശ്രമവും കൈമുതലായി കര്‍ഷകര്‍ക്ക് വേണ്ടി ക്യഷിഭവനില്‍ സേവനം ചെയ്തതിനുള്ള പുരസ്കാരമാണ് ജില്ലാതലത്തില്‍ ഹരികുമാറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ക്യഷിനാശം ചിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കുന്നതിന് അവിശ്രമം സേവനം ചെയ്തും ക്യഷിഭവനുകളിലെ നിരവധി പദ്ധതികള്‍ മികച്ചരീതിയില്‍ നടത്തുന്നതിന് ക്യഷി ഓഫീസറായ പി പ്രകാശിനൊപ്പം പരിശ്രമിക്കുകയും ചെയ്തുകൊണ്ടാണ് ഹരികുമാര്‍ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ മാനിപുരത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെ പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് യു.പി സ്കൂളിലാണ് അദ്ദേഹം പഠിച്ചതെന്ന് പുല്ലൂരാംപാറക്കാര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു. ക്യഷി അസ്സിസ്റ്റന്റുമാര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഈ ജില്ലയില്‍ ഹരികുമാറിനെ തേടിയെത്തിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പുരസ്കാരത്തിനുണ്ട്.