കൂടരഞ്ഞി ക്യഷിഭവന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ പറന്നു പോയ നിലയില്‍ |
മലയോര മേഖലയില്‍ ഇന്ന് ഉച്ചക്കു ശേഷം ഉണ്ടായ അതിശക്തമായ കാറ്റിലും വേനല്‍ മഴയിലും കനത്ത നാശ നഷ്ടം. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച കാറ്റില്‍ ക്യഷി നാശം സംഭവിച്ചു. റബര്‍, വാഴ, കമുക് തുടങ്ങിയ വിളകളാണ് നശിച്ചത്. മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകള്‍ക്കും, വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി ഉന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച മഴ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. ഇതിനിടയിലാണ് ശക്തമായ കാറ്റുണ്ടായത്, ഈ കാറ്റില്‍ കൂടരഞ്ഞി ക്യഷിഭവനിലെ മുകളിലത്തെ നിലയിലുള്ള ആസ്ബറ്റോസ് ഷീറ്റുകള്‍ പറന്നു പോയി. ഈ മഴ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി ഭാഗം വരെ നീണ്ടു നിന്നു, എന്നാല്‍ കൂമ്പാറ പ്രദേശം ഇപ്പോഴും മഴ ലഭിക്കാതെ വരണ്ടു കിടക്കുകയാണ്.കനത്ത മഴയെത്തുടര്‍ന്ന് പൂവാറന്‍തോടില്‍ നിന്നും ഉത്ഭവിക്കുന്ന ഇരുമ്പകം പുഴ കലങ്ങിയൊഴുകയാണ്. ഇന്നു പെയ്ത മഴ മുക്കം, അരീക്കോട്, എടവണ്ണ വരെ നീണ്ടു. പുല്ലൂരാംപാറയില്‍ ഇന്ന് വളരെക്കുറച്ചു മഴ മാത്രമെ ലഭിച്ചുള്ളൂ. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെ നല്ല തോതില്‍ മഴ ലഭിച്ചിരുന്നു.