02 മേയ് 2013

സേവ്യര്‍ ചേര്‍ക്കാപ്പുഴയുടെ സംസ്ക്കാരം ശനിയാഴ്ച്ച.


      കോഴിക്കോട്  വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ പുല്ലൂരാംപാറ സ്വദേശി സേവ്യര്‍ (രാരിച്ചന്‍-56) ചേര്‍ക്കാപ്പുഴയുടെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ ടോള്‍ ബൂത്തിനു സമീപം  മാമ്പുഴ പാലത്തില്‍  ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ സേവ്യര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബൊലേറൊ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സേവ്യറെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ നാലോടെ മരിച്ചു. പുല്ലൂരാംപാറയില്‍ നിന്നും രാമനാട്ടുകര വരെ ഓട്ടം പോയി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ആനക്കാംപൊയില്‍ സ്വദേശിയായിരുന്ന സേവ്യര്‍ പുല്ലൂരാംപാറ ഹെല്‍ത്ത് സെന്ററിനു സമീപം  സ്ഥിരതാമസമാക്കിയിട്ട് എതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. പുല്ലൂരാംപാറ അങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന ഏഞ്ചല്‍ ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു സേവ്യര്‍. ഭാര്യ സാലി മുത്തപ്പന്‍പുഴ നടുവിലേക്കുറ്റ് കുടുംബാംഗമാണ് മക്കള്‍ : അനൂപ് (ഇസ്രയേല്‍) ആന്‍സി മരുമകന്‍ : സുദീപ് കാരക്കാട്ട് (അഫ്ഗാനിസ്ഥാന്‍ )