24 ഏപ്രിൽ 2013

SSLC പരീക്ഷയില്‍ പുല്ലൂരാംപാറ സ്കൂളിന് നൂറു മേനി വിജയം.


         
   ഇക്കൊല്ലത്തെ പരീക്ഷയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് നൂറു മേനി വിജയം പരീക്ഷയെഴുതിയ 196 വിദ്യാര്‍ത്ഥികളും ഉന്നത പഠനത്തിനു യോഗ്യത നേടി. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ A+ ലഭിച്ചു. പുല്ലൂരാംപാറയിലെ പ്രശസ്ത കായിക താരമായ തെരേസ ജോസഫും , ഏഞ്ചല്‍ ലാലുമാണ് മുഴുവന്‍ A+ ലഭിച്ച വിദ്യാര്‍ത്ഥികള്‍. മലയോര മേഖലയില്‍ സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എച്ച്.എസ്. കൂടരഞ്ഞി(214), സെന്റ് ജോണ്‍സ് എച്ച്.എസ്. നെല്ലിപ്പൊയില്‍(96), ഇന്‍ഫന്റ് ജീസസ് സ്കൂള്‍ തിരുവമ്പാടി(102), സെന്റ് ആന്റണീസ് എച്ച്.എസ്. കണ്ണോത്ത്(112), ഹോളി ഫാമിലി എച്ച്എസ് വേനപ്പാറ(167), വാദിഹുദ ഓമശ്ശേരി(46) എന്നീ സ്കൂളുകളും നൂറു മേനി വിജയം നേടി. സേക്രട്ട് ഹാര്‍ട്ട് എച്ച് .എസ്.എസ്. തിരുവമ്പാടിക്കും, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്. പുന്നക്കലിനും,   സെന്റ് മേരീസ്  എച്ച്.എസ്. കക്കാടംപൊയിലിനും ഒരു കുട്ടിയുടെ പരാജയത്തിലാണ് നൂറു ശതമാനം വിജയം നഷ്ടമായത്.