ഷൂട്ടിംഗ് സെറ്റില്‍ തോരണങ്ങള്‍ വലിച്ചു കെട്ടുന്നു
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ' കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയുടെ ' ഷൂട്ടിംഗ് നാളെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ കോമ്പൌണ്ടില്‍ വെച്ചു നടക്കുന്നു. സിനിമയുടെ സംവിധായകന്‍ രഞ്ജിത്താണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ നാളെ പുല്ലൂരാംപാറയിലെത്തും. നാളെ രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ നാട്ടുകാര്‍ക്കും അവസരം നല്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു വടം വലി മത്സരത്തിന്റെ സീനുകളാണ് ഇവിടെ ചിത്രീകരിക്കുക. ഷൂട്ടിംഗ് സെറ്റ് തയാറായി വരുന്നു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ്. ഒരു മമ്മൂട്ടി സിനിമയുടെ ഷൂട്ടിംഗ് പുല്ലൂരാംപാറയില്‍ നടക്കുന്നത്. 1988ല്‍ മമ്മൂട്ടിയുടെ അബ്കാരി സിനിമയുടെ ഷൂട്ടിംഗ് ഇരവഞ്ഞിപ്പുഴയിലെ കുമ്പിടാനില്‍ നടന്നിരുന്നു.
ഷൂട്ടിംഗ് സെറ്റിലെ ഫ്ലെക്സ് ബോര്‍ഡ്