ഇക്കൊല്ലത്തെ SSLC പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിച്ചു. രാവിലെ 11.30 തോടു കൂടി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുള്‍റബ്ബാണ് ഫലം പ്രഖ്യാപിച്ചത്. ഇക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയവരില്‍ 94.17 ശതമാനം കുട്ടികളും വിജയം നേടി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലാണ്.
S.S.L.C. റിസള്‍ട്ട് 2013 മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍
SSLC സ്പേസ് Reg.No.എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്ത് 537252 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യണം
S.S.L.C. റിസള്‍ട്ട് 2013ലഭിക്കുന്ന വെബ്സൈറ്റുകള്‍
കേരള ഗവണ്‍മെന്റ്
കേരള റിസള്‍ട്ട്സ്
ഐടി അറ്റ് സ്കൂള്‍
പരീക്ഷാഭവന്‍
PRD കേരള