ബ്ലോഗേഴ്സ് സൌഹ്യദ സംഗമത്തിന് ഒരുമയും എളിമയും സംഗമിച്ചു ഒരുകൂട്ടം സുമനസ്സുകൾ ഒരുമിച്ചുകൂടിയ കാഴ്ചക്ക് തുഞ്ചന്‍റെ മണ്ണ് സാക്ഷിയായി.
വിഭിന്ന സ്വഭാവക്കാര്‍ ഒരുമിച്ചുകൂടുമ്പോൾ വേറിട്ട ചിന്തകളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ സൗഹൃദത്തിനു തടസ്സമാവില്ല എന്ന അണിയറ പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ മലയാള വേദി തികച്ചും സൗഹൃദ - സന്ദേശ നിബിഢമായിരുന്നു.
നൂറില്‍ അധികം പേര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും നൂറിനടുത്ത് എഴുത്തുകാര്‍ വന്നെത്തിയതായ് കമ്മറ്റി അറിയിച്ചു. ഭക്ഷണ - വിശ്രമ -പ്രസംഗ വേദികള്‍ എന്നിവ സംഘാടക സമിതിയുടെ പ്രത്യേക നിയന്ത്രണത്തില്‍ തന്നെ ആദ്യാവസാനം വരെ ഒതുങ്ങി നിന്നു.
ദർശന ചാനൽ, കൈരളിനെറ്റ് എന്നിവയുടെ സാന്നിധ്യം നിറഞ്ഞു നിന്നു. സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ബ്ലോഗ്ഗേഴ്സിന്റെ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിന്നു.
വിവിധ ബ്ലോഗിങ് കാഴ്ചപ്പാടുകളും ബ്ലോഗ് എഴുത്ത് രീതികളും അവലോകനം ചെയ്യുകയുണ്ടായി. വര്‍ഷങ്ങളോളം ബ്ലോഗിങ് പരിചയ സമ്പന്നര്‍ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയും പുതിയ ബ്ലോഗേര്‍സ്ന് പുത്തന്‍ അറിവ് നേടാന്‍ അവ സഹായിക്കുകയും ചെയ്തു എന്നത് ഈ മലയാളം മീറ്റിന്‍റെ എടുത്തു പറയേണ്ടതായ പ്രത്യേകത തന്നെ.
പ്രവാസികളായ ബ്ലോഗര്‍ / ഇ-മലയാളം എഴുത്തുകാര്‍ പലരും വന്നെത്തി എന്നത് മീറ്റിനു മാറ്റ് കൂട്ടി. കൂടാതെ കാര്‍ട്ടൂണിസ്റ്റ് സജീവ് മാരത്തണിന്‍റെ ലൈവ് കാരിക്കേച്ചര്‍ കൂടെ മീറ്റിനു മിഴിവേകി.
അവസാന നിമിഷത്തില്‍ മൂന്നു നാലു കവിതകളും മനസിനെ കുളിരണിയിച്ചു എന്ന് പറയാതെ വയ്യ !
രാവിലെ തുടങ്ങി വൈകുന്നേരം വരെ നീണ്ട സംഗമം വിവര- വാചാല - വിശേഷങ്ങള്‍ നിറഞ്ഞ് മലയാളത്തിന്‍റെ മണ്ണില്‍ എന്നും ഓര്‍ക്കാന്‍ ഓര്‍മകളെ മനസ്സിലേറ്റി ഏവരും മടങ്ങി.
തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് 2013 ഫെയ്സ് ബുക്ക് ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കടപ്പാട് : എന്റെ വാര്‍ത്ത