എറൈസ് പുല്ലൂരാംപാറയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാരീഷ് ഹാളില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. ബുധനാഴ്ച്ച രാവിലെ പതിനൊന്നര മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ നടന്ന സെമിനാറില്‍ ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ദേവഗിരി കോളേജ് റിട്ട.പ്രഫസറും പ്രശസ്ത കരിയര്‍ ഗൈഡന്‍സ് വിദഗ്ദനുമായ എസ്.ആര്‍. മല്ലന്റെ നേത്യത്വത്തിലും, കേരളത്തിലെ പ്രശസ്ത കരിയര്‍ ഗുരുവായ ശ്രീ എം.എസ്. ജലീലിന്റെ (Director and Chief Career Mentor, Career Guru,Calicut)) നേത്യത്വത്തിലുമാണ് ക്ലാസുകള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിരവധി രക്ഷിതാക്കളും സെമിനാറിനെത്തിയിരുന്നു.
ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു