ബ്ലോഗുകളുടെ ലോകത്തേക്ക് വേറിട്ട ചിന്തകളുമായി പിറന്നു വീണ പുല്ലൂരാംപാറ വാര്‍ത്തകള്‍ കേരള ബ്ലോഗേഴ്സ് ഡയറക്ടറിയില്‍ ഇടം പിടിച്ചിരിക്കുന്നു. കേരളത്തിലെ ബ്ലോഗര്‍ മാരെയും അവരുടെ ബ്ലോഗുകളെയും എളുപ്പത്തില്‍ കണ്ടെത്താന്‍ ഉദ്ദേശിച്ചു കൊണ്ട് പ്രമുഖ ബ്ലോഗറും, ബ്ളോഗര്‍മാരുടെ കൂട്ടായ്മകള്‍ക്ക് പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരില്‍ മുന്‍ നിരക്കാരനുമായ ശ്രീ സാബു കൊട്ടോട്ടിയുടെ നേത്യത്വത്തില്‍ ഏപ്രില്‍ 21ന് നടന്ന തുഞ്ചന്‍പറമ്പ് മീറ്റ് 2013ല്‍ വെച്ച് രൂപം കൊണ്ടിരിക്കുന്ന ഈ ഡയറക്ടറിയില്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ എന്ന വിഭാഗത്തിലും, ബ്ലോഗര്‍മാരും ബ്ളോഗുകളും എന്ന വിഭാഗത്തിലുമാണ് പുല്ലൂരാംപാറ വാര്‍ത്തകളും അഡ്മിസ്ട്രേറ്ററായ ശ്രീ സിറില്‍ ജോര്‍ജ്ജും ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിലെ ബ്ലോഗുകളില്‍ ചുരുങ്ങിയ കാലം കൊണ്ട് വളരെയേറെ വായനക്കാരെ നേടാന്‍ സാധിച്ചിട്ടുള്ളതും, നിലവില്‍ മലയാളത്തിലെ നിരവധി ബ്ലോഗര്‍ ഡയറക്ടറികളില്‍ സ്ഥാനം നേടിയിട്ടുള്ളതുമായ നമ്മുടെ ബ്ലോഗിന് മലയാളത്തിലെ പ്രമുഖ ബ്ലോഗര്‍ കൂട്ടായ്മകളുടെ അണിയറ പ്രവര്‍ത്തകരുടെ കീഴിലുള്ള ഡയറക്ടറിയില്‍ ഇടം നേടാന്‍ സാധിച്ചതിലുള്ള അതിയായ സന്തോഷം വായനക്കാരുമായി പങ്കു വെയ്ക്കുന്നു.
കേരള ബ്ലോഗേഴ്സ് ഡയറക്ടറി സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക
1 ഗ്രൂപ്പ് ബ്ളോഗ് വിഭാഗം
2 ബ്ലോഗര്‍മാര്‍