തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവത്തിന്റെ ഭാഗമായി കവിയരങ്ങ് നടത്തി. ഞായറാഴ്ച വൈകുന്നേരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കവിയരങ്ങ് ആകാശവാണിയിലെ ശ്രീ പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ശ്രീ കൂമ്പാറ ബേബി, ശ്രീ സി. കാളിയാമ്പുഴ, ശ്രീ എ.വി. തോമസ്, ശ്രീമതി മോളി വര്‍ഗീസ്, ശ്രീമതി റെജി തോട്ടുമുക്കം തുടങ്ങി മലയോര മേഖലയിലെ പ്രശസ്തരായ കവികള്‍ കവിയരങ്ങില്‍ പങ്കെടുത്തു.