18 ഏപ്രിൽ 2013

എറൈസ് പുല്ലൂരാംപാറ കര്‍മ്മ വീഥിയില്‍ .



     
          സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും, വിരമിച്ചവരുമായ ആളുകളുടെ കൂട്ടായ്മായ എറൈസ് പുല്ലൂരാംപാറയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ് നിര്‍വഹിച്ചു. മുന്‍ നിശ്ചയപ്രകാരം ഉദ്ഘാടകനായ മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും ആയ ശ്രീ കെ. ജയകുമാറിന്റെ അഭാവത്തിലാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കപ്പെട്ടത്. പുല്ലൂരാംപാറ പാരീഷ് ഹാളില്‍ വെച്ചു ചടങ്ങില്‍ എറൈസ് പ്രസിഡന്റ് എം.യു. സിറിയക്ക് അധ്യക്ഷനായിരുന്നു.


         മലയാള മനോരമ അസ്സിസ്റ്റന്റ് എഡിറ്റര്‍  കെ.എഫ്. ജോര്‍ജ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ജെ. സണ്ണി, സ്‌കറിയ മാത്യു, കായിക പരിശീലകന്‍ ടോമി ചെറിയാന്‍ ദേശീയ സ്കൂള്‍ മെഡല്‍ ജേതാക്കളായ സി.എല്‍.അശ്വതി, അഖില്‍ ബിജു, വിനിജ വിജയന്‍, അലീന സ്റ്റാന്‍ലി  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
                                 

     
           കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്തംഗം വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോസഫ്, ഗ്രാമപഞ്ചായത്തംഗം  മേഴ്‌സി പുളിക്കാട്ട്, ഫാ. അഗസ്റ്റിന്‍ കിഴക്കരക്കാട്ട്, എറൈസ് വൈസ് പ്രസിഡന്റ്  ബെന്നി ലൂക്കോസ്, എറൈസ്  സെക്രട്ടറി ജോസ് മാത്യു,എന്നിവര്‍ പ്രസംഗിച്ചു. എറൈസ് വൈസ് പ്രസിഡന്റ് റോസമ്മ ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് എറൈസിന്റെ നേത്യത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.        

                         ഉദ്ഘാടന ത്തോടനുബന്ധിച്ച് നടന്ന വ്യക്തികളെ ആദരിക്കലിന്റെയും
                                   തുടര്‍ന്നു നടന്ന സെമിനാറിന്റെയും ദ്യശ്യങ്ങള്‍