താമരശ്ശേരി രൂപതയുടെ 2013 വര്‍ഷത്തെ പ്രീകാന കോഴ്സുകളുടെ തിയതികളാണ് മുകളില്‍ നല്കിയിരിക്കുന്നത്. കോഴ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കോഴ്സ് ഫീയായ 600 രൂപ അടച്ച് കോഴിക്കോട് മേരിക്കുന്നിലുള്ള PMOCയിലെ ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രീകാന കോഴ്സ് സെന്ററില്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓഫീസ് സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ 4.30 വരെയും ഞായാറാഴ്ചയും തിരുനാള്‍ ദിനങ്ങളിലും ഓഫീസ് അവധിയായിരിക്കും. കോഴ്സിനു വരുന്നവര്‍ പ്രീകാന രജിസ്ട്രേഷന്‍ ഫോം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ ഒരു കോപ്പി, നോട്ടുബുക്ക്, പേന, ബൈബിള്‍, ബെഡ്ഷീറ്റ്, ടോയ് ലറ്റ് സാധനങ്ങള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. പ്രീകാന കോഴ്സ് ബുധനാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്നതും ശനിയാഴ്ച ഉച്ചയ്ക്ക് അവസാനിക്കുന്നതുമാണ്.