25 ഏപ്രിൽ 2013

പുല്ലൂരാംപാറ ഷൂട്ടിംഗ് ലൊക്കേഷന്‍ വിശേഷങ്ങള്‍.


       മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ' കടല്‍  കടന്ന് ഒരു മാത്തുക്കുട്ടിയുടെ ' ചില രംഗങ്ങള്‍ ഇന്ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ കോമ്പൌണ്ടില്‍ ചിത്രീകരിച്ചു. തലേ ദിവസം സെറ്റ് ചെയ്ത ലൊക്കേഷനില്‍ ഇന്നു രാവിലെ തന്നെ ഷൂട്ടിംഗ് യൂണിറ്റുകള്‍ എത്തുകയും തുടര്‍ന്ന് പതിനൊന്നു മണിയോടെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ നടീ-നടന്‍മാരായ നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, ടിനി ടോം ,നന്ദു, ശേഖര്‍, മീര നന്ദന്‍, തെസ്നി ഖാന്‍, ശങ്കര്‍ രാമക്യഷ്ണന്‍ (ബാവുട്ടിയുടെ നാമത്തില്‍, സ്പിരിറ്റ് ഫെയിം) തുടങ്ങിയവര്‍ രാവിലെ തന്നെ ലൊക്കേഷനിലെത്തിച്ചേര്‍ന്നു. പത്തരയോടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും എത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തിലായി.


         ഒരു സ്കൂളില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ടാണ്. ഇവിടെ ഷൂട്ടിംഗ് നടന്നത് പതാക ഉയര്‍ത്തലും, പൊതു സമ്മേളനവും ചിത്രീകരിക്കുകയുണ്ടായി. സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ കുട്ടികള്‍ക്കും, നാട്ടുകാര്‍ക്കും അവസരം ലഭിച്ചു. സമയ പരിമിതി മൂലം മമ്മൂട്ടിയുടെ ഒറ്റ സീന്‍ പോലും എടുക്കാനായില്ല. വൈകുന്നേരം അഞ്ചു മണിയോടെ പെയ്ത മഴ ഷൂട്ടിംഗിന് അല്പം തടസ്സം സ്യഷ്ടിച്ചു. രാവിലെ മുതല്‍  വൈകുന്നേരം വരെ നടന്ന ചിത്രീകരണം കാണാന്‍ നിരവധി പേരാണ് കുടുംബങ്ങളുമായി എത്തിച്ചേര്‍ന്നത്. സിനിമയുടെ ചില രംഗങ്ങള്‍ വീണ്ടും ഈ പ്രദേശത്ത് ചിത്രീകരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

                                                           ലൊക്കേഷന്‍ കാഴ്ച്ചകള്‍