രണ്ടു കോടിയുടെ സമ്മാനങ്ങളുമായി വൈദ്യുതിബോര്‍ഡിന്റെ ലാഭപ്രഭ പദ്ധതി തുടരുന്നു. മാര്‍ച്ച് 23 മുതല്‍ ആരംഭിച്ച പദ്ധതി മെയ് 31 നാണ് അവസാനിക്കുക. ലാഭപ്രഭ പദ്ധതിയിലൂടെ ഉപയോക്‌താവ് 10 യൂണിറ്റ് വൈദ്യുതി ലാഭിച്ചാല്‍ വൈദ്യുതി ബില്ലില്‍ 10 യൂണിറ്റിന്റെ തുക കുറയും. അതിന് പുറമെ, ലാഭിച്ച 10 യൂണിറ്റിന്റെ പകുതി തുക ഉപേയാക്‌താവിന് സമ്മാനമായി വൈദ്യുതിബോര്‍ഡ് നല്‍കും.
ലാഭപ്രഭയില്‍ ചേരാന്‍ ഉപഭോക്താക്കള്‍ 9287088808 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയയ്ക്കണം. കെ.എസ്.ഇ.ബി. സ്‌പെയ്‌സ് സെക്ഷന്‍ കോഡ് സ്‌പെയ്‌സ് കണ്‍സ്യൂമര്‍ നമ്പര്‍ എന്നതാണ് ഫോര്‍മാറ്റ്. സെക്ഷന്‍ കോഡ് വൈദ്യുതി ബില്ലില്‍ ഏറ്റവും മുകളിലായി സെക്ഷന്റെ പേരിനൊപ്പം ബ്രായ്ക്കറ്റില്‍ നല്‍കിയിട്ടുണ്ട്. ആദ്യസന്ദേശം കിട്ടിയാല്‍ ഉപഭോക്താവിന്റെ ശരാശരി ഉപഭോഗം തിരികെ എസ്.എം.എസായി ബോര്‍ഡ് അറിയിക്കും. വൈദ്യുതി ലാഭിക്കാനുള്ള വഴികളെക്കുറിച്ചും വിവരം നല്‍കും. മീറ്റര്‍ റീഡിങ് സ്വയംനോക്കി എന്നൊക്കെ രോഖപ്പെടുത്തണമെന്നും അറിയിക്കും. ഇങ്ങനെ ലാഭിക്കുന്ന യൂണിറ്റ് കണക്കാക്കി സമ്മാനം അല്ലെങ്കില്‍ യൂണിറ്റ് വിലയുടെ പകുതി തിരികെനല്‍കും.
വൈദ്യുതി ലാഭിക്കുന്ന 50,000 പേര്‍ക്ക് ആഴ്ചതോറും സി.എഫ്.എല്‍ നല്‍കും. ആയിരംപേര്‍ക്ക് സൗരോര്‍ജ റാന്തല്‍, ടേബിള്‍ ലാമ്പ്, എല്‍.ഇ.ഡി, ടി-5 ട്യൂബ് ലൈറ്റ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നീ സമ്മാനങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന 100 ലാഭപ്രഭകള്‍ക്ക് ഒരുകിലോവാട്ട് സൗരോര്‍ജപ്ലാന്‍റും ലഭിക്കും.