സമൂഹത്തിലെ സാധാരണക്കാരായവര്‍ക്ക് വിവിധ മേഖലകളില്‍ സൌജന്യമായി പരിശീലനം നല്‍കുന്നതിനും നിലവിലുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതിനും അവ കാലതാമസമന്യേ അവര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് സംഘടനയുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. 'ARISE' ( ASSOCIATION FOR RURAL INTEGRATED SERVICE AND EDUCATION PULLURAMPARA ) എന്നാണ് സംഘടനക്ക് നാമകരണം ചെയ്തിട്ടുള്ളത്.
സിവില്‍ സര്‍വ്വീസില്‍ ഏവര്‍ക്കും മാത്യകയാക്കാവുന്ന വ്യക്തിത്വത്തിനുടമയും കോഴിക്കോട് ജില്ലാ കലക്ടര്‍ എന്ന നിലയില്‍ നടത്തിയപ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോടുകാര്‍ക്ക് ഏറെ പ്രിയങ്കരനും സംസ്ഥാന ചീഫ് സെക്രട്ടറി പദത്തില്‍ നിന്നും അടുത്ത കാലത്ത് വിരമിച്ച ശേഷം ഇപ്പോള്‍ പുതുതായി രൂപം കൊടുത്തിട്ടുള്ള മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുമായി സേവനം അനുഷ്ഠിക്കുന്ന ശ്രീ കെ ജയകുമാറാണ് സംഘടനയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി ഒരു കരിയര്‍ ഗൈഡന്‍സ് സെമിനാറും നടത്തപ്പെടുന്നുണ്ട്.