14 ഏപ്രിൽ 2013

മലയോര മഹോത്സവത്തെ കൂടുതല്‍ മനോഹരമാക്കാന്‍ അമ്യൂസ്മെന്റ് പാര്‍ക്കും.........


   മലയോര മഹോത്സവത്തിന് എത്തിച്ചേരുന്നവരെ കാത്തിരിക്കുന്നത് വെറും സ്റ്റാളുകള്‍ മാത്രമല്ല ത്രസിപ്പിക്കുന്ന വിനോദം കൂടിയാണ്. കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന മരണക്കിണര്‍ ഇവിടെയെത്തുന്ന ഏറെപ്പേരെ ആകര്‍ഷിക്കുന്നു. രണ്ടു കാറുകളും  ​രണ്ടു ബൈക്കുകളും ചീറിപ്പായുന്ന ഈ മരണക്കിണര്‍ ഒരു കാലത്ത് പള്ളിപ്പെരുന്നാളിനും ഉത്സവത്തിനും സ്ഥിരക്കാഴ്ചയായിരുന്നു. അന്യം നിന്നു പോകുന്ന ഈ പ്രകടനം അന്യ സം സ്ഥാനക്കാരാണ് ഇവിടെ അവതരിപ്പിക്കുന്നത്. ആകാശത്തൊട്ടില്‍, ബ്രേക് ഡാന്‍സ്, ട്രെയിന്‍, കുട്ടികള്‍ക്കുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങി  മറ്റു ധാരാളം ഇനങ്ങള്‍ ഇവിടെ വരുന്നവരെ കാത്തിരിക്കുന്നുണ്ട്. കൂടാതെ ഫോറസ്റ്റിന്റെ പ്രതീതി ഉണര്‍ത്തുന്ന ഫോറസ്റ്റ് ഷോയും ഉടല്‍ പാമ്പിന്റെതായുള്ള നാഗകന്യകയും ഭയപ്പെടുത്താനായി കാത്തിരിക്കുന്നു.