20 മാർച്ച് 2013

താമരശ്ശേരി ആസ്ഥാനമായി പുതിയ താലൂക്ക് പ്രഖ്യാപിച്ചു.


          താമരശ്ശേരി ആസ്ഥാനമായി പുതിയ താലൂക്ക് നിലവില്‍ വരുന്നു. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എം. മാണിയാണ് പന്ത്രണ്ടോളം വരുന്ന പുതിയ താലൂക്കുകളുടെ  പ്രഖ്യാപനം നടത്തിയത്. താലൂക്ക് നിലവില്‍ വരുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്. കോഴിക്കോട് താലൂക്ക് വിഭജിച്ച് മലയോര മേഖലയില്‍ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവില്‍ കോഴിക്കോട് താലൂക്കില്‍ ഉള്‍പ്പെട്ട  മലയോര മേഖലയിലെ പഞ്ചായത്തുകളില്‍പ്പെട്ട ആളുകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി  കോഴിക്കോടു വരെ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത് താമരശ്ശേരി ആസ്ഥാനമായി താലൂക്ക് നിലവില്‍ വരുന്നതോടെ ഈ ദുരിതങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, താമരശ്ശേരി, ഉണ്ണികുളം കട്ടിപ്പാറ, ഓമശ്ശേരി, പുതുപ്പാടി, നരിക്കുനി, ചാത്തമംഗലം, മുക്കം, കാരശ്ശേരി, പനങ്ങാട്, കിഴക്കോത്ത്, കൊടിയത്തൂര്‍ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളാണ് പുതിയ താലൂക്കിന്റെ പരിധിയില്‍ വരിക.