22 മാർച്ച് 2013

മുക്കം കടവ് പാലം പണി പുരോഗമിക്കുന്നു.


      മുക്കം കടവില്‍ ഇരവഞ്ഞിപ്പുഴയ്ക്കും  ചെറുപുഴയ്ക്കും കുറുകയായി വെന്റ് പൈപ്പ് പാലങ്ങള്‍ക്കു പകരമായി  മൂന്നു കരകളെ തമ്മില്‍ ബന്ധിപ്പിച്ച്  പുത്തന്‍ മാത്യകയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഏകദേശം നാലു മാസങ്ങള്‍ക്കു മുന്‍പ് നിര്‍ മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച പാലത്തിന്റെ മൂന്നു പില്ലറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള മൂന്നു പില്ലറുകളുടെ നിര്‍മ്മാണം മഴക്കാലത്തിനു മുന്‍പു തീര്‍ക്കത്തക്ക രീതിയിലാണ് പുരോഗമിക്കുന്നത്. 17 കോടി രൂപ ചിലവില്‍  നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം 2012 നവംബര്‍ 19ന് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു നിര്‍വഹിച്ചത്.
                 മുക്കം കടവില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖ