ചിത്രം : മലയാള മനോരമ ദിനപത്രം (20-03-2013) |
വ്രതാനുഷ്ഠാനങ്ങളുടെ വിശുദ്ധിയില്‍ വലിയ നോമ്പു കാലത്ത് ആത്മ തപനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ താമരശ്ശേരി ബിഷപ്പ് മാര്‍ ഇഞ്ചനാനിയിലും സംഘവും കാല്‍നടയായി മലയാറ്റൂരിലേക്ക് യാത്ര പുറപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ വി. അല്‍ഫോന്‍സാ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ച ശേഷമാണ് ഇവര്‍ അങ്ങാടിപ്പുറം റെയില്‍വെ ട്രാക്കിനരികിലൂടെ യാത്ര തിരിച്ചത്.
ബിഷപ്പിനോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ.കുര്യാക്കോസ് പാലക്കല്‍, വെണ്ടേക്കും പൊയില്‍ പള്ളി (കക്കാടംപൊയില്‍) വികാരി ഫാ.ജോസ് കരോട്ടുഴുന്നാലില്‍, കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ജോമോന്‍ മതിലകത്ത്, വൈദിക വിദ്യാര്‍ത്ഥികളായ വിനു ആലപ്പാട്ട് കോട്ടയില്‍, മനു തോട്ടിങ്ങല്‍ എന്നിവരുമാണ് യാത്ര പുറപ്പെട്ടത്. കൂടാതെ വെണ്ടേക്കുംപൊയില്‍, കക്കാടംപൊയില്‍, പെരിന്തല്‍മണ്ണ, കരിങ്ങാട് എന്നീ ഇടവകളിലെ കെ.സി.വൈ.എം. പ്രതിനിധികളും സംഘത്തിലുണ്ട്.