ലോക പ്രശസ്ത ഫ്രെഞ്ച് പിയാനോയിസ്റ്റ് മാര്‍ക് വെല്ലയുടെ നേത്യത്വത്തില്‍ അന്‍പതു പേരടങ്ങുന്ന സംഘം കൂടരഞ്ഞിയില്‍ അന്താരാഷ്ട്ര സംഗീത പരിപാടി നടത്തി. മലയോര മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള രാജ്യാന്തര സംഗീത പരിപാടി നടന്നത്. കൂടരഞ്ഞി സ്റ്റെല്ലാ മേരീസ് ബോര്‍ഡിംഗ് സ്കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ നടന്ന ' ലവ് കാരവന്‍ ' എന്ന സംഗീതമേളയില്‍ മാര്‍ക് വെല്ലയോടൊപ്പം അന്‍പത് ഫ്രെഞ്ച് കലാപ്രതിഭകള്‍ പങ്കെടുത്തു. 5 ക്വിന്റലോളം ഭാരമുള്ള പിയാനോ സംഗീത പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി.
ലോക ശാന്തിയും സ്നേഹവും വളര്‍ത്തുക എന്ന സന്ദേശത്തോടെ മാര്‍ക് വെല്ലയുടെ നേത്യത്വത്തില്‍ ലോകപര്യടനം നടത്തുന്ന ' ലവ് കാരവന്‍ ' എന്ന ഈ അന്താരാഷ്ട്ര സംഗീത പരിപാടി, നാല്‍പതോളം രാജ്യങ്ങളിലൂടെ കടന്നു പോകും. രണ്ടാഴ്ചയായി ഭാരതത്തില്‍ പര്യടനം നടത്തുന്ന സംഘം ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ച ശേഷമാണ് കൂടരഞ്ഞിയിലെത്തിയത്.
മാര്‍ക്ക് വെല്ല
ഇന്നു വൈകുന്നേരം അഞ്ചു മണിയോടെ ഏട്ട് ടെമ്പോ ട്രാവലറുകളിലായി തിരുവമ്പാടിയിലെത്തിയ ഫ്രെഞ്ച് സംഘത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാണ് കൂടരഞ്ഞിയിലേക്ക് കൊണ്ടു വന്നത്. സ്റ്റെല്ലാ മേരീസ് ബോര്‍ഡിംഗ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍ സംഗീത മേളയ്ക്കു മുന്നോടിയായി നടന്നിരുന്നു. ഈ അന്ത്രാരാഷ്ട്ര സംഗീത പരിപാടിയില്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള നിരവധിയാളുകള്‍ സംഗീത മേള ആസ്വദിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.