ഇന്ത്യയിലെ മാപ്സ് ആപ്ലിക്കേഷന്‍ കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യക്കായി മാപ്പത്തോണ്‍ 2013 എന്ന പേരില്‍ ആറാഴ്ച നീണ്ടു നില്ക്കുന്ന ഗൂഗിള്‍ മാപ്പിംഗ് മത്സരം ആരംഭിച്ചു. ആദ്യമായാണ്. ഇന്ത്യയില്‍ ഈ ഗൂഗിള്‍ മാപ്പിംഗിനായി മത്സരം നടത്തുന്നത്. ഇന്ത്യയിലുള്ള ഏതൊരു ഗൂഗിള്‍ മാപ് ഉപയോക്താക്കള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഗൂഗിള്‍ മാപ്പ് മേക്കര്‍ ടൂള്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പില്‍ ഏതെങ്കിലും ഭാഗം തിരഞ്ഞെടുത്ത് പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാറ്റ് ലൈറ്റ് ഇമേജുകള്‍ വഴി വിവരങ്ങള്‍ ചേര്‍ക്കണം. ഇത്തത്തില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അതിന്റെ ആധാരികത പരിശോധിച്ചു കഴിഞ്ഞാല്‍, ഈ പുതിയ വിവരം കൂടി ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കപ്പെടും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിരവധി സമ്മാനങ്ങളാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. 10 പേര്‍ക്ക് Samsung Galaxy Note 800 ആന്‍ഡ്രോയിഡ് ടാബ് ലെറ്റുകള്‍, 40 പേര്‍ക്ക് Samsung Galaxy S II GT I9100 Android സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍, 50
പേര്‍ക്ക് Flipkartന്റെ 5000 രൂപ വിലയുള്ള ഗിഫ്റ്റ് വൌച്ചറുകള്‍, 1000
പേര്‍ക്ക് ഗൂഗിള്‍ മാപ്പത്തോണ്‍ 2013 ഷര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും 2013 ഫെബ്രുവരി 12 ന് തുടക്കം കുറിച്ച മത്സരം മാര്‍ച്ച് 25ന് അവസാനിക്കും.
ഗൂഗിള്‍ മാപ്പത്തോണ്‍ 2013 മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മത്സരത്തിന്റെ Terms and Conditions അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൂഗിള്‍ മാപ്പത്തോണ്‍ 2013 മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മത്സരത്തിന്റെ Terms and Conditions അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക