കൊടുംവേനല്‍ചൂടില്‍ വെന്തുരുകിയ മലയോരത്തിന് തെല്ലാശ്വാസമായി വേനല്‍ മഴ വന്നെത്തി. ഇന്നലെയും ഇന്നുമായി പുല്ലൂരാംപാറ, പുന്നക്കല്‍, ആനക്കാംപൊയില്‍ തിരുവമ്പാടി, നെല്ലിപ്പൊയില്‍, കോടഞ്ചേരി, കൂടരഞ്ഞി, കൂമ്പാറ കക്കാടംപൊയില്‍, പൂവാറന്തോട് പ്രദേശങ്ങളില്‍ സാമാന്യം ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചു. ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന വേനല്‍ മഴ ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് എത്തുന്നത്.
ഏകദേശം ഒരു മാസത്തിനു മുന്‍പ് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മഴ ലഭിച്ചിരുന്നെങ്കിലും, മാര്‍ച്ച് മാസമായതോടു കൂടി വേനല്‍ ശക്തമാവുകയും കൊടുംചൂടും, പൊടിശല്യവും മലയോര മേഖലയ്ക്ക് ദുരിതവുമാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ പെയ്ത മഴ ഈ ദുരിതങ്ങള്‍ക്ക് താല്ക്കാലിക പരിഹാരമായിരിക്കുന്നതോടൊപ്പം പുതുമണ്ണിന്റെ മണവും സമ്മാനിക്കുകയുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങളിലും വേനല്‍ മഴ തുടരുമെന്നാണ് കരുതുന്നത്.
ഡാമുകളിലും മറ്റും വെള്ളത്തിന്റെ അളവു കുറഞ്ഞത് ഈ വേനല്‍ ക്കാലത്ത്
വൈദ്യുതി ലഭ്യതയില്‍ കുറവു വരുത്തുമെന്നതിനാല്‍ ദുരിത ദിനങ്ങളാണ് ജനങ്ങളെ
ഇനി കാത്തിരിക്കുന്നത്. കൂടാതെ മലയോരങ്ങളിലെ അനിയന്ത്രിതമായ രീതിയിലുള്ള
കുന്നിടിക്കലും വയല്‍ നികത്തലും കൂടി വരുന്നത് കുടിവെള്ള ക്ഷാമവും
രൂക്ഷമാക്കുന്നുണ്ട്. ഈ അവസഥയില്‍ വേനല്‍ മഴയിലാണ് ഇനിയുള്ള പ്രതീക്ഷ