08 ഫെബ്രുവരി 2013

കാപ്പാട്-കോടഞ്ചേരി-തുഷാരഗിരി റോഡ് നിര്‍മാണം പുരോഗമിക്കുന്നു.


                         കേരളത്തിലെ രണ്ടു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും, മലയോര കുടിയേറ്റ മേഖലയുടെ വികസന പ്രതീക്ഷയുമായ സംസ്ഥാന പാത 68 ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കിതച്ചും, കുതിച്ചും നീങ്ങുന്നു. ഏകദേശം ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച കാപ്പാട്-കോടഞ്ചേരി-തുഷാരഗിരി-അടിവാരം ഹൈവേയുടെ ഒന്നാം ഘട്ടമായ കോടഞ്ചേരി ടൌണ്‍ മുതല്‍ തുഷാരഗിരി വരെയുള്ള പത്തു കിലോമീറ്ററിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ കോടഞ്ചേരി മുതല്‍ പുലിക്കയം വരെയുള്ള ഭാഗങ്ങളില്‍ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉള്ളതിനാല്‍ പുലിക്കയം മുതലാണ് പ്രവര്‍ത്തി ആരംഭിച്ചത് പുലിക്കയം മുതല്‍ തുഷാരഗിരി വരെയുള്ള ഏഴു കിലോമീറ്റര്‍ റോഡിന്റെ പ്രവ്യത്തികള്‍ ഇപ്പോള്‍  അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.


               റോഡ് പത്തു മീറ്റര്‍ വീതി കൂട്ടി ഇരുവശവും കെട്ടി ഉയര്‍ത്തി ഡ്രയിനേജ് സംവിധാനവും അതിനു മുകളില്‍ സ്ലാബും സ്ഥാപിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ടാറിംഗ് ഇളക്കി അതിനു മുകളില്‍ ക്വാറി വേസ്റ്റ് ഇട്ട് ഉയര്‍ത്തിയാണ് ടാറിംഗ് നടത്തുന്നത്. ടാറിംഗ് പൂര്‍ ത്തിയാകുന്നതോടെ റോഡ് അര മീറ്ററോളം ഉയരും നിലവില്‍ റോഡിലൂടെയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റിത്തുടങ്ങിയിട്ടൂണ്ട്. എന്നാല്‍ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ താമസം നേരിടുന്നുണ്ട്. എങ്കിലും ഫെബ്രുവരി മാസം അവസാനത്തോടെ ഈ ഭാഗത്തെ ടാറിംഗ് പൂര്‍ത്തിയാക്കാമെന്നാണ് അധിക്യതരുടെ പ്രതീക്ഷ.


        റോഡിന്റെ ഉപരിതലത്തില്‍ ക്വാറി വേസ്റ്റും പൊടിയും നിരത്തിയിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വീശിയടിക്കുന്ന പൊടി റോഡിന്. ഇരുവശത്തുമുള്ള വീടുകള്‍ക്കും  കടകള്‍ക്കും സ്ഥാപനങ്ങള്‍ ക്കും ദുരിതം വിതയ്ക്കുന്നുണ്ട്. ഇപ്പോള്‍ വേനല്ക്കാലമായത് പൊടിശല്യം മൂലമുള്ള ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നുമുണ്ട്.

                        പുലിക്കയം മുതല്‍ നെല്ലിപ്പൊയില്‍ മീമ്മുട്ടി വരെയുള്ള ഭാഗത്തെ 
                                         നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദ്യശ്യങ്ങള്‍