ഉറ്റവരാലും ഉടയവരാലും പുറന്തള്ളപ്പെട്ട് സമൂഹത്തിന്റെ അവഗണന അനുഭവിച്ച് ഭക്ഷണമോ, പാര്‍പ്പിടമോ ഇല്ലാതെ അലഞ്ഞ് നടക്കുന്ന ആളുകളെ പുനരധിവസിപ്പിക്കാന്‍ ബ്രദര്‍ തങ്കച്ചന്‍ മുണ്ടണശ്ശേരിയുടെ നേത്യത്വത്തില്‍ സ്ഥാപിച്ച ആകാശപ്പറവകളുടെ പുല്ലൂരാംപാറയിലുള്ള ജോര്‍ദ്ദാന്‍ ഭവനം പുതിയ കെട്ടിടത്തിലേക്കു മാറുന്നു. നാട്ടിലെയും മറുനാട്ടിലേയും സുമനസ്സുകളുടെ സഹായത്തോടെ പണിതുയര്‍ത്തിയ ജോര്‍ദ്ദാന്‍ ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ഫെബ്രുവരി 7-ം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഇടവക വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴക്കരട്ടാണ് നിര്‍വഹിക്കുന്നത്. തുടര്‍ന്ന് പൊതു സമ്മേളനവും സ്നേഹവിരുന്നും നടക്കും.
പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡില്‍ തടിമില്ലിനു പുറകിലായി സ്ഥിതി ചെയ്യുന്ന ജോര്‍ദ്ദാന്‍ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ ത്തികള്‍ ധ്യതഗതിയില്‍ നടക്കുകയാണ്. വെഞ്ചരിപ്പ് കര്‍മ്മം നടക്കുന്ന വ്യാഴാഴ്ചയോടു കൂടി നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോര്‍ദ്ദാന്‍ ഭവനത്തെക്കുറിച്ച് 01-11-11 ന് പുല്ലൂരാംപാറ വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത