13 ഫെബ്രുവരി 2013

ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗി ചികിത്സ സഹായം തേടുന്നു....


ആനക്കാംപൊയില്‍ : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാവാതുക്കല്‍  നരിക്കുഴി സണ്ണിയുടെ ഭാര്യ ശ്രീമതി ജോമോളിന് വിദഗ്ദ ചികിത്സ സഹായം തേടുന്നു. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ്വ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജോമോളിനെ വിദഗ്ദ ചികിത്സക്കായി വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോകണം അവിടെ ഏകദേശം പത്ത് ലക്ഷത്തിലേറേ രൂപ ചികിത്സക്കായിചെലവു വരും .
                   സ്വന്തമായി വീടോ കിടപ്പാടമോ ഇല്ലാത്ത സണ്ണി ദിവസേന കൂലിപ്പണി എടുത്താണ് രോഗികളായ അമ്മയേയും, ഭാര്യയേയും സ്കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളേയും പോറ്റുന്നത്. ഇപ്പോള്‍ തന്നെ കടബാധ്യതയാല്‍ കഷ്ടപ്പെടുന്ന സണ്ണിക്ക് സുമനസ്സുകളുടെ സഹായം മാത്രമാണ് ആശ്രയം.
                          ജോമോളുടെ ചികിത്സസഹായത്തിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കളത്തൂര്‍, ആനക്കാംപൊയില്‍ മഹല്ല് ഖത്തീബ് സിദ്ദിഖ് മുസലിയാര്‍, കെ.എന്‍. ശശിധരന്‍ കുടിലുമറ്റം, വാര്‍ഡ് മെമ്പര്‍ രാജു അമ്പലത്തിങ്കല്‍, മേഴ്സി പുളിക്കാട്ട് എന്നിവര്‍ രക്ഷാധികാരികളായും ശ്രീ ജിജോ പനച്ചിപ്പറമ്പില്‍ (പ്രസിഡന്റ്) വിത്സണ്‍ നമ്പൂരികുന്നേല്‍ (സെക്രട്ടറി) ബേബി കുളമ്പുകാട്ട് (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി കമ്മറ്റി രൂപവത്ക്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

SBT തിരുവമ്പാടി ബ്രാഞ്ചില്‍ 67211517046 നമ്പറില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495858906.
  

       ബാങ്കിന്റെ പേര് : SBT തിരുവമ്പാടി ബ്രാഞ്ച്
  അക്കൌണ്ട് പേര്  : നരിക്കുഴി ജോമോള്‍ ചികിത്സ സഹായകമ്മറ്റി  
 അക്കൌണ്ട് നമ്പര്‍ :  67211517046
                  IFSC Code : SBTR0000296
  

                വിലാസം
വിത്സണ്‍ നമ്പൂരികുന്നേല്‍ (H) 
സെക്രട്ടറി, ജോമോള്‍ ചികിത്സ സഹായകമ്മറ്റി
ആനക്കാംപൊയില്‍ പി.ഒ. കോഴിക്കോട് 673603

                        13-02-13ന് (ബുധനാഴ്ച) മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത