21 ഫെബ്രുവരി 2013

പണിമുടക്കു ദിനം 'പൊതുപ്പണി'യുമായി മൂന്നു ചെറുപ്പക്കാര്‍.


             പണിമുടക്കു ദിനം വീട്ടില്‍ ചടഞ്ഞിരുന്ന് ചിലവഴിക്കാന്‍  ഏവരും ഇഷ്ടപ്പെടുമ്പോള്‍ ആ സമയം പൊതുപ്പണിക്കായി വിനിയോഗിക്കുകയാണ് പുല്ലൂരാംപാറ പള്ളിപ്പടിയിലെ മൂന്നു ചെറുപ്പക്കാര്‍. പള്ളിപ്പടിയില്‍ നിന്നും പൊന്നാങ്കയത്തേക്കുള്ള ബൈപ്പാസ് റോഡില്‍ പനച്ചിക്കല്‍ പാലത്തിനു സമീപം കുണ്ടും കുഴിയുമായി കിടക്കുന്ന ഭാഗം മണ്ണിട്ട് ഗതാഗതം സുഗമമാക്കാനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാണ് ലിജോ കുന്നേല്‍, ജെന്‍സണ്‍ പുലയന്‍പറമ്പില്‍, മനോജ് എന്നീ ചെറുപ്പക്കാര്‍ ഏവര്‍ക്കും മാത്യകയായിരിക്കുന്നത്. 


          പള്ളിപ്പടിയില്‍ നിന്നും വളരെ എളുപ്പത്തില്‍  പൊന്നാങ്കയത്തേക്കെത്താന്‍ ബൈക്ക് യാത്രക്കാര്‍ക്കും ഓട്ടോയില്‍ വരുന്നവര്‍ക്കും (പാലത്തിനു വീതി കുറവായതു കൊണ്ട്)  ഉപകാര പ്രദമായ വഴിയാണിത്. മഴക്കാലത്ത് വെള്ളം കുതിച്ചൊഴുകി ഈ ഭാഗം തകര്‍ന്നു കിടക്കുന്നതു കൊണ്ട്  ഈ വഴി ബൈക്കിലൂടെയുള്ള സഞ്ചാരം ദുഷ്കരമായിരുന്നു.