20 ഫെബ്രുവരി 2013

ദേശീയ പണിമുടക്ക് മലയോര മേഖലയെ ബാധിച്ചു.

                                          പുല്ലൂരാംപാറ പള്ളിപ്പടിയില്‍ നിന്നുള്ള ദ്യശ്യം    
            തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് മലയോര മേഖലയില്‍ ജനജീവിതത്തെ ബാധിച്ചു. ഇരു ചക്രവാഹനങ്ങളൊഴികെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. കടകള്‍ അടഞ്ഞു കിടക്കുകയാണ്. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും  ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു. പത്രം, പാല്‍ വിതരണത്തെയും പണിമുടക്ക് ബാധിച്ചിട്ടില്ല.  

                                     പുല്ലൂരാംപാറ അങ്ങാടിയില്‍  നിന്നുള്ള ദ്യശ്യം