പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ദുക്‌റാന തിരുനാളും ആഘോഷിച്ചു. സെന്റ് തോമസ് ദിനമായ ജൂലായ് മൂന്നിന് പുല്ലൂരാംപാറ ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. രാവിലെ കുട്ടികള്‍ക്കായുള്ള ദിവ്യബലിയെത്തുടര്‍ന്ന് പാരീഷ് ഹാളില്‍ വെച്ച് സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ആഘോഷിച്ചു. പള്ളി വികാരി ഫാ. അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് വാര്‍ഷികം ഉദ്ഘാടനം ചെയ്തു. അനിതാ റോയി ചെട്ടിക്കത്തോട്ടം അധ്യക്ഷത വഹിച്ചു. അസ്സിസ്റ്റന്റ് വികാരി ഫാ.ജോമോന്‍ ഞാവള്ളിയില്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജുബിന്‍, മാസ്റ്റര്‍ അശ്വിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠനത്തില്‍ മികവു കാണിക്കുന്ന കുട്ടികള്‍ക്കായി നല്കുന്ന എന്‍ഡൊവ്മെന്റ്കള്‍ ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.