അവിസ്മരണീയമായ 3 ദിവസങ്ങള്‍ സമ്മാനിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ വര്‍ണ്ണാഭമായ കോടഞ്ചേരി യു.കെ. സംഗമം ആഘോഷിച്ചു. ബാര്ട്ടന് ക്യാമ്പില്‍ വച്ച് നടന്ന 3 ദിവസത്തെ സമ്മേളനത്തിന് കോടഞ്ചേരിയില്‍ നിന്നും യു. കെ. യില്‍ എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമ്മേതം പങ്കെടുത്തു. കലാ, കായിക, വിജ്ഞാന പ്രധമായ പരിപാടികളും മത്സരങ്ങളും നടത്തി. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പുതുക്കിയ ഈ ഒത്തു ചേരലില്‍ കോടഞ്ചേരിയിലെ പഴയ കാല അധ്യാപകരായ ബേബി സാര്‍, ത്രെസ്സിയാമ്മ ടീച്ചര്‍, ഞള്ളിമാക്കല്‍ ബ്രിജിറ്റ് ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തത് മിഴിവേകി. ബേബി സാര്‍, ത്രെസ്സിയാമ്മ ടീച്ചര്‍, ബ്രിജിറ്റ് ടീച്ചര്‍ എന്നിവര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയും എല്ലാവിധ നന്മകളും നേരുകയും ചെയ്തു. ഞായറാഴ്ച ഫാദര്‍ ലൂക്ക് മാറാപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയ്ക്ക് ശേഷം അന്തരിച്ച സഖാവ് ജോസ് വര്‍ഗീസ് വിളക്കുന്നേല്‍, ആയിരം മലയില്‍ ജേക്കബ് സാര്‍ എന്നിവരെ പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ത്ഥനയും ഒപ്പീസും നടത്തി.
കോടഞ്ചേരിയുടെ തനതു ശൈലിയില്‍ ഉള്ള ഭക്ഷണ സജീകരണങ്ങളും, പുതു തലമുറയിലെ കുട്ടികളുടെ കലാ പരിപാടികളും ഏതു തലമുറയാണെങ്കിലും തങ്ങളെല്ലാം കോടഞ്ചേരിക്കാര്‍ തന്നെ ആണെന്ന് അറിയിക്കുന്നവ ആയിരുന്നു. പല തലമുറകളില്‍ പെട്ട ആളുകളുടെ ഒരു കൂട്ടായ്മ ആയി ഇത് മാറി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അതിനാല്‍ കുട്ടികളുടെ ഒത്തു ചേരലിനും വളര്‍ച്ചക്കുമായി കോടഞ്ചേരി യൂത്ത് വിംഗ് എന്ന ഒരു സംഘടനക്ക് രൂപം കൊടുത്തു.
പ്രസിഡന്റ് തങ്കച്ചന് ജോസഫ്, സെക്രട്ടറി ജോണ്സന് ജോസഫ്, ട്രെഷറര്‍ സജി വാമറ്റം എന്നിവരുടെ വളരെ കാലത്തെ പ്രയത്നത്തിന്റെ ഫലമായാണ് ഈ വര്‍ഷത്തെ ഒത്തു ചേരല്‍ ഇത്ര ഭംഗി ആയി നടത്തുവാന്‍ സാദിച്ചത് എന്നത് സമ്മേളന സമാപന യോഗത്തില്‍ പ്രത്യേകം അനുസ്മരിച്ചു.
അടുത്ത വര്‍ഷത്തെ പരിപാടികളുടെ നടത്തിപ്പിനായി ബേബി പോട്ടയില്‍ (പ്രസിഡന്റ്), ജോജി തോമസ് (വൈസ് പ്രസിഡന്റ്), ബിജു ജോസ് (സെക്രട്ടറി), നീമ ജോയ് (ജോയിന്റ് സെക്രട്ടറി), ജിന്‍സ് പോള്‍ (ട്രെഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇതില്‍ എത്തി ചേരുവാന്‍ സാധിക്കാത്തവര്‍ക്കും, മറ്റ് സ്ഥലങ്ങളിലുള്ള ആളുകള്‍ക്കും ഈ പരിപാടിയുടെ വിവരങ്ങള്‍ കാണുവാനും, ആസ്വദിക്കുവാനും തരത്തിലുള്ള ഒരുക്കങ്ങള്‍ നടത്തുകയും,പരിപാടികളുടെ മുഴുവന്‍ ചിത്രങ്ങളും, വീഡിയോയും www.kodancherry.com വഴി എല്ലാവര്ക്കും കാണുവാന്‍ അവസരം ഒരുക്കുകയും, കോടഞ്ചേരി യു കെ സംഗമം എല്ലായിടത്തും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ ജോയ് അബ്രഹാം ഞള്ളിമാക്കല്‍, മിഥുന് പീറ്റര്‍ ആയത്തുപാടത്ത് എന്നിവര്‍ നടത്തിയ ശ്രമങ്ങളെ സംഘാടകര്‍ അഭിനന്ദിച്ചു.
അടുത്ത വര്‍ഷത്തേക്ക് ഉള്ള പരിപാടികളുടെ ഒരുക്കങ്ങള്‍ ഇപ്പോളേ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.kodancherry.com എന്ന കോടഞ്ചേരിയുടെ സ്വന്തം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഈ പരിപാടികളുടെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ കാണുവാന്‍ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
മിഥുന് പീറ്റര്‍