26 ഏപ്രിൽ 2013

തിരുവമ്പാടിയില്‍ വാഹനാപകടം : അഞ്ചു പേര്‍ക്ക് പരിക്ക്.

    
       തിരുവമ്പാടി-കൂടരഞ്ഞി റോഡില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കൂടരഞ്ഞി ഭാഗത്തു നിന്നു വരികയായിരുന്ന ബൈക്കും  കൂമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. ഒറ്റപ്പൊയില്‍ ഭാഗത്ത് അമേരിക്കന്‍ കോളനിക്കു സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വരികെയായിരുന്ന ബൈക്കുമായി കൂട്ടി മുട്ടിയാണ് അപകടമുണ്ടായത്. 


       ബൈക്കോടിച്ചിരുന്ന യുവാവ് കക്കാടംപൊയിലില്‍ ഓട്ടോറിക്ഷാഡ്രൈവറാണ് അമ്മയും, സഹോദരിയുടെ മകളുമൊത്ത് തിരുവമ്പാടിക്കു വരുമ്പോഴാണ് അപകടമുണ്ടായത്. യുവാവിനും അമ്മയ്ക്കും സാരമായി പരിക്കേറ്റു. ഇവരുടെ നടുക്കിരുന്ന കുട്ടി പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ അമ്മയുടെ നില ഗുരുതരമാണ്. ഇവരെയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നു പേരെയും  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവര്‍  കൂമ്പാറ സ്വദേശികളാണ്.

                                         27-04-2013  
     തിരുവമ്പാടിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ  ഒരാള്‍ മരിച്ചു. കൂമ്പാറ തേവര്‍കാട്ടില്‍ നാരായണന്റെ ഭാര്യ ശാന്തയാണ് മരണമടഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. ബൈക്കില്‍ മകനോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.