പള്ളിപ്പടിയില്‍ ഇന്ന് പെയ്ത മഴയുടെ ദ്യശ്യം |
പതിവിലാത്ത വിധം ഇക്കൊല്ലം വേനല്‍ കടുത്തതോടെ ദുരിതത്തിലായ മലയോരത്തിന് ആശ്വാസമേകിക്കൊണ്ട് ആരംഭിച്ച വേനല്‍മഴ ഏകദേശം ഒരു മാസം പിന്നിട്ടപ്പോഴും പിന്‍വാങ്ങാതെ ശക്തമായി തുടരുന്നു. കാലവര്‍ഷവും കാര്യമായി പെയ്യാതെ ഒഴിഞ്ഞപ്പോള്‍, ഇക്കൊല്ലം വേനല്‍ കടുക്കുമെന്ന് പ്രതീഷിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ഇത്രത്തോളം നീണ്ടു നില്ക്കുന്ന വേനല്‍ മഴ മലയോര മേഖലയ്ക്ക് ലഭിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയെ അതിരിടുന്ന വയനാടന്‍ മലനിരകള്‍ സമുദ്ര തീരത്തു നിന്നും കുറഞ്ഞ ദൂരത്തില്‍ സ്ഥിതി ചെയ്യുന്നതാണ്. കോഴിക്കോട് ജില്ലയില്‍ മഴ കൂടുതല്‍ ലഭിക്കാന്‍ കാരണം. ജില്ലയില്‍ പ്രത്യേകിച്ചും പുല്ലൂരാംപാറയിലും സമീപ പ്രദേശങ്ങളിലുമാണ് ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ വേനല്‍ മഴയെ സ്വാധീനിച്ചിരിക്കാമെന്നാണ് കരുതുന്നത്. കാരണം സാധാരണ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിനു ശേഷം, തുടര്‍ന്നുള്ള ചില വര്‍ഷങ്ങളില്‍ മഴയുടെ അളവ് വര്‍ദ്ധിക്കുന്നുണ്ടെന്നാണ് വിദ്ഗ്ധാഭിപ്രായം.