02 ഫെബ്രുവരി 2013

ഭക്തിയുടെ നിറവില്‍ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ദേവാലയ തിരുനാളാഘോഷം .


     തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ദേവാലയ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം  ദിവ്യബലിയും തുടര്‍ന്ന് ടൌണ്‍ കുരിശു പള്ളിയിലേക്ക് ആഘോഷമായ പ്രദക്ഷിണവും നടന്നു. രാത്രി എട്ടരയോടെ പള്ളിമുറ്റത്ത് വാദ്യമേളങ്ങള്‍ അരങ്ങേറി. ഒന്‍പതരയോടെ കരിമരുന്നു പ്രയോഗവും നടന്നു. കരിമരുന്നു പ്രയോഗത്തിനിടയ്ക്ക് ആകാശത്തു പൊട്ടിതെറിക്കേണ്ട ചില ചൈനീസ് പടക്കങ്ങള്‍ വളരെയധികം താഴേക്കു വന്ന് ആളുകളുടെ ഇടയിലേക്ക് വീണു ചിതറിയത് കൌതുകമുണര്‍ത്തുകയും,  അല്പം ഭയപ്പെടുത്തുകയും ചെയ്തു. തിരുനാളാഘോഷങ്ങളുടെ ഭാഗമായി പള്ളിയും പരിസര പ്രദേശങ്ങളിലും ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. തിരുവമ്പാടി പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇക്കൊല്ലം തിരുവമ്പാടിയില്‍ തിരുനാളാഘോഷങ്ങള്‍ കുറച്ചിരുന്നു.

NB : ചില സാങ്കേതിക കാരണങ്ങളാല്‍ തിരുനാളാഘോഷങ്ങളുടെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തിന്റെ ദ്യശ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുകയില്ല.