കുടിയേറ്റമേഖലയുടെ അഭിമാനമായ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ മാനേജര്‍മാരുടെയും, പൂര്‍വാധ്യാപകരുടെയും ' സ്നേഹസംഗമം ' നടത്തപ്പെടുന്നു. പുല്ലൂരാംപാറ യു.പി. സ്കൂളില്‍ മഹത്തായ സേവനമനുഷ്ഠിച്ചു കടന്നു പോയ എല്ലാ മാനേജര്‍മാരെയും, അധ്യാപകരേയും സംഗമത്തില്‍ ആദരിക്കും. ഫെബ്രുവരി മാസം 5ം തിയതി ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന സ്നേഹസംഗമത്തിനായുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു.