മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്ക്കുക്കുന്ന മൈതാനത്തെ വെള്ളം തട്ടിത്തെറിപ്പിച്ച് പന്തുമായി മുന്നേറുന്ന മഴയത്തെ കളിയുടെ ആവേശം ഒന്നു വേറെതന്നെയാണ്. ആ കളിയുടെ ആവേശം കെട്ടു പോകാതെ വര്‍ഷങ്ങളായി മഴക്കാലത്തു മാത്രം സജീവമാകുന്ന പന്തുകളി ഈ മഴക്കാലത്തും വെന്നത്തിയിരിക്കുകയാണ്. സാധാരണ ദിവസങ്ങളില്‍ ക്രിക്കറ്റും, കായികപരിശീലനവും, ബാഡ്മിന്റണ്‍ കളികളുമായി സജീവമാകാറുള്ള പുല്ലൂരാംപാറയിലെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനം എല്ലാ കൊല്ലവും എന്ന പോലെ ഈ കാലവര്‍ഷ കാലത്തും പന്തുകളിയുടെ തിരക്കിലാണ്. മഴ പെയ്തു നിറഞ്ഞ ഗ്രൌണ്ടിലെ വെള്ളത്തില്‍ മറ്റു കളികളൊന്നും സാധ്യമാവാതെ വരുമ്പോള്‍ വൈകുന്നേരമാകുമ്പോഴേക്കും ചെറുപ്പക്കാര്‍ കൂട്ടമായി വെള്ളത്തിലെ പന്തുകളിക്കായി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്തേക്കെത്തുന്നു.
ഫുട്ബോളിനെ സ്നേഹിക്കുന്നവരും എന്നാല്‍ മഴ നനഞ്ഞു കളി ആസ്വദിക്കാനെത്തുന്നവരും ചേര്‍ന്ന് മഴക്കാലത്തെ മൈതാനത്തിന്റെ എല്ലാ സായ്ഹ്നവും വെള്ളത്തിലെ കളികൊണ്ട് മുഖരിതമാക്കുന്നു. വര്‍ഷങ്ങളായി മഴക്കാലത്തു മാത്രമാണ് ഇവിടെ കാല്‍ പന്തുകളി നടക്കാരുള്ളത് മഴ അവസാനിക്കുന്നതോടെ പന്തുകളി അവസാനിക്കുകയാണ് പതിവ്. സാധാരണ ദിവസങ്ങളില്‍ മൈതാനത്തിനു സമീപ പ്രദേശങ്ങളിലുള്ളവരാണ് ഇവിടെ കളിക്കായി എത്തുക എന്നാല്‍ മഴക്കാലത്ത് പുല്ലൂരാംപാറ അങ്ങാടിയില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്കായി മൈതാനം ഇവര്‍ ഒഴിഞ്ഞു കൊടുക്കുകയാണ്. ചെയ്യാറുള്ളത്
ഇക്കഴിഞ്ഞ കുറെക്കൊല്ലങ്ങളായി കാലവര്‍ഷം കനിയാതെ വന്നപ്പോള്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ കളിക്കാന്‍ ലഭിച്ചതെങ്കില്‍ ഇക്കൊല്ലം കളിക്കാര്‍ വളരെ സന്തോഷത്തിലാണ്. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കൊപ്പം വെള്ളത്തിലൂടെ പന്തുമായി ഓടാന്‍ ഇഷ്ടം പോലെ സമയം കിട്ടി. കൂടാതെ കളിക്കാന്‍ ഇനിയും എത്രയോ ദിവസങ്ങള്‍ കിടക്കുന്നു ഈ പെരുമഴക്കാലത്ത്.