![]() |
പൊന്നാങ്കയം -പുന്നക്കല്‍ റോഡില്‍ വൈദ്യുതി ലൈനിനു മുകളില്‍ മരം ഒടിഞ്ഞു വീണ ദ്യശ്യം |
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് വീശിയ കാറ്റില്‍ മഞ്ഞു വയല്‍ ഭാഗത്ത് വ്യാപകമായ നാശ നഷ്ടങ്ങളാണ് ഉണ്ടായത്, നിരവധിയാളുകളുടെ റബര്‍, കൊക്കോ, കമുക്, കശുമാവ് തുടങ്ങിയ കാര്‍ഷിക വിളകളും വന്‍ മരങ്ങളും കാറ്റില്‍ നിലം പൊത്തുകയുണ്ടായി. കൂടാതെ വിവിധ ദിവസങ്ങളിലായി വീശിയ കാറ്റില്‍ കോടഞ്ചേരി ഭാഗത്തും പൊന്നങ്കയം ഭാഗത്തും, തിരുവമ്പാടിപുല്ലൂരാംപാറ റോഡിലും മരങ്ങള്‍ വൈദ്യുതി പോസ്റ്റുകള്‍ക്കു മേലെ ഒടിഞ്ഞ് വീണ് വൈദ്യുതി ലൈനുകള്‍ ക്ക് തകരാര്‍ സംഭവിച്ചു. അതേ സമയം നാരങ്ങാത്തോട് വീശിയ കാറ്റിനെ തുടര്‍ന്ന് ഇതു വഴി ആനക്കാംപൊയിലേക്ക് പോകുന്ന വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ആനക്കാംപൊയില്‍ ഭാഗം ദിവസങ്ങളായി ഇരുട്ടിലാണ്. കാലവര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിശക്തമായി പെയ്തു കൊണ്ടിരിക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് കരുതുന്നു.
മഞ്ഞുവയല്‍ ഭാഗത്ത് റബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണ ദ്യശ്യങ്ങള്‍