14 നവംബർ 2011

മുക്കത്ത് ആധുനികമായ AC സിനിമാ തീയേറ്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു

നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന തീയേറ്റര്‍
                                 മലയോരമേഖലയുടെ സിരാകേന്ദ്രമായ മുക്കത്ത് ഒരു എ.സി. സിനിമ തീയേറ്റര്‍ വരുന്നു.അഗസ്ത്യമുഴിയില്‍ നിലവിലുള്ള സിനിമ തീയേറ്ററായ റോസിനോട് ചേര്‍ന്നാണ് ' ലിറ്റില്‍ റോസ് ' എന്ന പേരില്‍ പുതിയ ഒരു എ.സി. തീയേറ്റര്‍ നിര്‍മ്മിക്കുന്നത്.റോസിന്റെ ഉടമസ്ഥനായ കെ എ ജോസഫ് കിഴക്കരക്കാട്ടാണ് ഈ തീയേറ്റര്‍ മലയോര മേഖലയിലെ സിനിമാപ്രേമികള്‍ക്കായി സജ്ജമാക്കുന്നത്. ക്യൂബ് ഡിജിറ്റല്‍  സാങ്കേതികതയും  ഫോര്‍ ട്രാക്ക് സൌണ്ട് സിസ്റ്റവും ആണ് തീയേറ്ററില്‍ ഉപയോഗിക്കുന്നത്.220 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയാണ് ഈ തിയേറ്ററിനുള്ളത്. തീയേറ്ററിന്റെ അടിഭാഗത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്  ക്രിസ്തുമസിനോടനുബന്ധിച്ചാണ്. ലിറ്റില്‍ റോസില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.തീയേറ്ററുകള്‍ പൂട്ടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പുതിയ ഒരു തീയേറ്റര്‍ എന്നത് സിനിമ വ്യവസായത്തിന് ഒരു പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത് .